Connect with us

Kerala

പ്രളയ ഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദ് പണം തട്ടിയത് കലക്ടറുടെ വ്യാജ ഒപ്പുവെച്ച്

Published

|

Last Updated

കൊച്ചി | എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതിയും മുന്‍ ക്ലര്‍ക്കുമായ വിഷ്ണുപ്രസാദ് പണം തട്ടിയത് കലക്ടറുടെ വ്യാജഒപ്പിട്ടെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. വ്യാജ രസീതി നിര്‍മിച്ചായിരുന്നു തട്ടിപ്പ്. എന്നാല്‍, ഇയാള്‍ തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസിലെ രണ്ടാമത്തെ കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

തട്ടിയെടുത്ത പണം കണ്ടെത്തുന്നതിന് വേണ്ടി വിഷ്ണുപ്രസാദിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ അന്വേഷണം നടത്തിയിരുന്നു. 291 ഗുണഭോക്താക്കളില്‍ നിന്ന് വിഷ്ണുപ്രസാദ് വാങ്ങിയ 1,16,08,100 രൂപയില്‍ 48,30,000 രൂപയാണ് ട്രഷറി അക്കൗണ്ടിലേക്ക് തിരികെ വന്നത്. 67,78,100 രൂപയുടെ തിരിമറിയാണ് വിഷ്ണുപ്രസാദ് നടത്തിയത്.

ഈ കേസില്‍ വിഷ്ണുപ്രസാദ് മാത്രമാണ് പ്രതി. നേരത്തേ ചുമത്തിയിരുന്ന ഐ പി സി 403ാം വകുപ്പ് ഒഴിവാക്കിയും അഴിമതി നിരോധന നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയും ചെയ്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Latest