Connect with us

Covid19

"സ്പുട്‌നിക് വി" കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ താത്പര്യമുണ്ടെന്ന് റഷ്യ

Published

|

Last Updated

മോസ്‌കോ| ലോകത്തിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത കൊവിഡ് വാക്‌സിനെന്ന അവകാശവാദവുമായി രംഗത്തെത്തിയ സ്പുട്‌നിക് വി ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ താത്പര്യമുണ്ടെന്ന് റഷ്യ. വാക്‌സിൻ നിർമാണത്തിനായി ധനസഹായം നൽകിയ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് സി ഇ ഒ കിറിൽ ദിമിത്രിവ്  ഇന്ത്യാ ടുഡേ ടി വിക്ക് നൽകിയ ആദ്യ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിൽ വാക്‌സിൻ നിർമിക്കുന്നതിനായി റഷ്യ ഇന്ത്യൻ റെഗുലേറ്റർമാരുമായും നിർമാതാക്കളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുമായും ഇന്ത്യൻ ശാസ്ത്രജ്ഞർ, നിർമാതാക്കൾ എന്നിവരുമായി ഞങ്ങൾക്ക് വലിയ സഹകരണമുണ്ട്. അവർ ഞങ്ങളുടെ ടെക്‌നോളജി മനസ്സിലാക്കുന്നു. അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്‌സിൻ വൻതോതിൽ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അതിനാൽ ഇന്ത്യയെ ഉത്പാദന പങ്കാളിയായി കൊണ്ടുവരാൻ റഷ്യക്ക് താത്പര്യമുണ്ട്. തങ്ങളുടെ രാജ്യത്ത് വാക്‌സിൻ നിർമിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്ന കാര്യം ഞങ്ങൾക്കറിയാം. ഇന്ത്യ ഇതിനകം തന്നെ വാക്‌സിൻ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
മുൻ നിര കമ്പനികളും നിലവിലുണ്ട്. അതിനാൽ ഇന്ത്യയിൽ സ്പുട്‌നിക് വി ഉത്പാദിപ്പിക്കാൻ മോസ്‌കോ താൽപര്യപ്പെടുന്നു സി ഇ ഒ പറഞ്ഞു.

വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിൽ നടത്താൻ റഷ്യ തയ്യാറാണ്. ഇന്ത്യ, സഊദി, യു എ ഇ എന്നിവയുൾപ്പെടെ 20 രാജ്യങ്ങളുമായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വാക്‌സിൻ ലോകമെമ്പാടുമുള്ള ഉത്പാദന പങ്കാളികൾക്ക് ലഭ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആർ ഡി എഫ് മേധാവി കൂട്ടിച്ചേർ്തു.

Latest