National
മണിപ്പൂരിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; ആറ് എം എല്‍ എമാര്‍ രാജിവെച്ചു

ഇംഫാല്‍| മണിപ്പുരില്‍ ആറ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവെച്ചു. എം എല്‍ എമാര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയതായി പാര്‍ട്ടി വിട്ട ഹെന്റി സിംഗ് പറഞ്ഞു. പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപി സര്‍ക്കാറിന് എതിരായ നിലപാടെടുത്ത എട്ട് കോണ്‍ഗ്രസ് എം എല്‍ മാരില്‍ ആറ് പേരാണ് രാജിക്കത്ത് നല്‍കിയത്.
ഹെന്റി സംഗിന് പുറമെ ഓനിയാം ലുഖോയി, എം ഡി അബ്ദുല്‍ നാസര്‍, ലിലലോലംഗ്,പാനോം ബ്രോജന്‍, വാജിംഗ് തെന്ത, നാംഗതംഗ് ഹാവോകിപ്, ഗിനാന്‍ഷു എന്നിവരാണ് രാജിവെച്ചത്. ഇബോബി സിങ്ങിന്റെ നേതൃത്വത്തില്‍ വിശ്വാസം നഷട്ടപ്പെട്ടതായും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാവാതത്ത് അദ്ദേഹത്തിന്റെ കഴിവു കേടാണെന്നും വിമതര്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന സമ്മേളനത്തിലാണ് എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത്. 60 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 53 പേരാണുള്ളത്. ബിജെപി സഖ്യത്തിന് 29 ഉം കോണ്‍ഗ്രസിന് 24 അംഗങ്ങളമാണുള്ളത്. ഇതിലെ എട്ട് പേരാണ് സഭയില്‍ എത്താതെയിരുന്നത്. തങ്ങളുടെ രാജി സ്പീക്കര്‍ അംഗീകരിച്ചതായി ഹെന്റി സിംഗ് പറഞ്ഞു. പാര്‍ട്ടി അംഗ്വത്വത്തില്‍ നിന്ന് പിന്നീട് രാജിവെക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.