Connect with us

Aksharam Education

സാഹസികം ഈ സഞ്ചാരം

Published

|

Last Updated

ക്രിസ്റ്റഫർ കൊളംബസ്

യൂറോപ്പിന് പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇറ്റാലിയൻ കടൽ സഞ്ചാരിയാണ് ക്രിസ്റ്റഫർ കൊളംബസ്. 1492 ആഗസ്റ്റ് മൂന്നിനായിരുന്നു കൊളംബസിന്റെ യാത്ര. 1484 ൽ ഏഷ്യയിലേക്കു പുതിയ കടൽമാർഗം കണ്ടെത്താൻ ഒരു സാഹസികയാത്ര സംഘടിപ്പിക്കാൻ ധനസഹായത്തിനായി പോർച്ചുഗലിലെ രാജാവിനെ സമീപിച്ചെങ്കിലും രാജാവ് വഴങ്ങിയില്ല. തുടർന്നാണ് അദ്ദേഹം സ്‌പെയിനിലേക്കു പോയതും സഹായം ലഭ്യമായതും. അറ്റ്‌ലാന്റിക്കിലൂടെ യാത്ര തിരിച്ച കൊളംബസ് 45,000 കിലോമീറ്റർ സഞ്ചരിച്ച് വടക്കെ അമേരിക്കയിൽ എത്തിപ്പെടുകയായിരുന്നു.

ഇവിടെ എത്തിപ്പെടാൻ രണ്ടര മാസം എടുത്തുവത്രെ. ഈ സാഹസിക സഞ്ചാരത്തിനിടയിൽ ക്യൂബയുടെ വടക്കുകിഴക്കൻ തീരവും ചുറ്റുകയുണ്ടായി. നീണ്ട സഞ്ചാരത്തിനൊടുവിൽ സ്‌പെയിനിൽ തിരിച്ചെത്തി. മൂന്ന് കപ്പലുകളുമായാണ് കൊളംബസ് ആദ്യം യാത്ര തിരിച്ചത്. സാന്റ മരിയോ, നീന, പിന്റ എന്നിവയായിരുന്നു കപ്പലുകൾ. നാല് സുദീർഘമായ യാത്രകളാണ് കൊളംബസ് നടത്തിയത്.

ഫെർഡിനന്റ് മെഗല്ലൻ

സമുദ്ര മാർഗം സാഹസിക യാത്ര നടത്തിയ പ്രമുഖ സഞ്ചാരിയാണ് ഫെർഡിനന്റ്മെഗല്ലൻ. 1519 ലായിരുന്നു ആ യാത്ര. പോർച്ചുഗീസ് സഞ്ചാരിയാണ് മെഗല്ലൻ. 1505ൽ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയായി നിയമിക്കപ്പെട്ട ഫ്രാൻസിസ്‌കോ അൽമീഡയെ അനുഗമിച്ച 22 കപ്പലുകളുടെ വ്യൂഹത്തിൽ 25 വയസ്സുള്ള മഗല്ലൻ ചേർന്നതായി ചരിത്രം പറയുന്നു.
കാര്യമായ ധനശേഷിയില്ലാതിരുന്ന സ്‌പെയിനിലെ യുവരാജാവായ ചാൾസ് ഒന്നാമനാണ് മെഗല്ലന് സാഹസയാത്രക്കായി അഞ്ച് കപ്പലുകൾ സമ്മാനിച്ചത്. 1519 സെപ്തംബറിലായിരുന്നു യാത്ര. കപ്പലുകൾ ഗ്വാഡലൂക്വിവർ നദീമുഖത്തുള്ള സാൻ ലൂക്കാർ തുറമുഖത്തു നിന്ന് യാത്രതിരിച്ചു. വടക്കൻ അറ്റ്‌ലാന്റിക്കിൽ നിന്ന് ശീതകാലമാകുന്നതിനു മുൻപ് തിരിച്ച് തെക്കൻ അറ്റ്‌ലാന്റിക്കിൽ ചൂടുകാലത്ത് എത്തിച്ചേരാൻ കഴിഞ്ഞെങ്കിലും 1520 മാർച്ച് ആയപ്പോൾ ദക്ഷിണസമുദ്രത്തിലെ ശീതകാലം തുടങ്ങിയിരുന്നു. അറ്റ്‌ലാന്റിക്കിലൂടെയായിരുന്നു സഞ്ചാരം. ലോകം കണ്ട ഏറ്റവും സാഹസികമായ യാത്രയായിരുന്നു അത്. 1521ൽ ഫിലിപ്പൈൻസിൽ വെച്ചാണ് മെഗല്ലൻ വിടവാങ്ങിയത്.

മാർക്കോ പോളോ

13-ാം നൂറ്റാണ്ടിലെ മഹത്തായ യാത്രയായിരുന്നു സാഹസിക സഞ്ചാരികളിൽ പ്രധാനിയായ മാർക്കോ പോളോയുടെത്. കപ്പലിൽ ലോകം ചുറ്റിയ വെനീസുകാരനായ കപ്പൽ സഞ്ചാരി. ഏറെ പ്രാധാന്യമർഹിക്കുന്നതാണ് അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകൾ. ഏഷ്യയുടെയും യൂറോപ്പിന്റെയും ഇടയിൽ 24 വർഷത്തോളമാണ് ഇദ്ദേഹം സാഹസിക യാത്ര നടത്തിയത്. സിൽക്ക് റൂട്ടിലൂടെ യാത്ര നടത്തിയ പ്രമുഖനാണ് മാർക്കോ പോളോ. കരയിലൂടെയുള്ള ഏറ്റവും പ്രാചീനമായ പാതയാണ് സിൽക്ക് റൂട്ടായി അറിയപ്പെടുന്നത്. ചൈനയിൽ നിന്നും യൂറോപ്പിലേക്ക് 7,000 കിലോമീറ്ററായിരുന്നു അക്കാലത്ത് ഈ പാതക്കുണ്ടായിരുന്നത്.

വാസ്്കോ ഡ ഗാമ

1498ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗം കണ്ടെത്തിയ സാഹസിക സഞ്ചാരിയാണ് വാസ്കോ ഡ ഗാമ. സമുദ്രമാർഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ആദ്യമായി എത്തിയത്. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള നീണ്ടതും കോളിളക്കം നിറഞ്ഞതുമായ രാഷ്ട്രീയ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളും സമ്പത്തുമായിരുന്നു പുരാതനകാലം മുതൽക്കേ തന്നെ അറബികൾ, ഫിനീഷ്യക്കാർ, ഗ്രീക്കുകാർ, റോമാക്കാർ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ തുടങ്ങിയവരെ ആകർഷിച്ചത്.

ഹ്യുയാംഗ് സാംഗ്

പട്ടുപാതയിലൂടെ മലനിരകളും കുന്നിൻ പ്രദേശങ്ങളും താണ്ടി സാഹസിക കരയാത്ര നടത്തിയ പ്രമുഖനാണ് ഹ്യുയാംഗ് സാംഗ്. 17-ാം നൂറ്റാണ്ടിലായിരുന്നു ഈ സാഹസം. 16 വർഷത്തോളം നീണ്ട യാത്രയായിരുന്നു ഹ്യുയാംഗ് സാംഗിന്റെത്. കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ ഭാഗങ്ങൾ കടന്നായിരുന്നു ഹുയാംഗ് സാംഗിന്റെ സുദീർഘ യാത്ര.

 

---- facebook comment plugin here -----

Latest