Aksharam Education
ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് ബസ്

2019 ആഗസ്റ്റ്/ സെപ്തംബർ
- കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് ഗോകുലം കേരള എഫ് സി ജേതാക്കളായി. എഫ് സി കൊച്ചിന് ശേഷം ഡ്യൂറന്റ് കപ്പ് നേടുന്ന ആദ്യ കേരള ടീമായി ഗോകുലം മാറി.
അടൂർ ഗോപാലകൃഷ്ണൻ
- ഇന്ത്യയുടെ മുൻ ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്്ലി അന്തരിച്ചു.
- യു എ ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അർഹനായി.
- 2019ലെ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പി വി സിന്ധു ജേതാവായി. ഇതോടെ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി വി സിന്ധു.
പി വി സിന്ധു
- ചട്ടമ്പി സ്വാമി സ്മാരക സമിതിയുടെ 2019ലെ ചട്ടമ്പി സ്വാമി പുരസ്‌കാരത്തിന് അടൂർ ഗോപാലകൃഷ്ണൻ അർഹനായി.
- . ഇന്ത്യ അമേരിക്ക ബൈലാറ്ററൽ (bilateral)
ടു പ്ലസ് ടു ഇന്റർസെഷനൽ മീറ്റിംഗ് കാലിഫോർണിയയിൽ നടന്നു. - പാക്കിസ്ഥാനിലെ ദേശീയ നേതാവായിരുന്ന മലയാളി ബി എം കുട്ടി അന്തരിച്ചു.
- ബഹ്‌റൈനിന്റെ the king hamad order of the renaissance പുരസ്‌കാരത്തിന് മോദി അർഹനായി.
- 45ാമത് ജി7 ഉച്ചകോടി ഫ്രാൻസിലെ biarrtiz നഗരത്തിൽ നടന്നു.
- ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ പേര് അരുൺ ജെയ്റ്റ്്ലി ക്രിക്കറ്റ് സ്‌റ്റേഡിയം എന്നാക്കി മാറ്റി.
-
അരുൺ ജയ്റ്റ്്ലി
- ഇന്ത്യയുടെ ആദ്യത്തെ വനിതാ ഡി ജി പി കാഞ്ചൻ ചൗധരി ഭട്ടാചാര്യ അന്തരിച്ചു.
- 2019ലെ വള്ളത്തോൾ പുരസ്‌കാരത്തിന് സാഹിത്യകാരൻ സക്കറിയ അർഹനായി.
- നൗറുവിന്റെ പുതിയ പ്രസിഡന്റായി lionel aingimea-യെ തിരഞ്ഞെടുത്തു.
- സ്വിറ്റ്‌സർലാന്റിലെ ബേസലിൽ നടന്ന പാരാ ബാഡ്മിന്റൻ ലോക ചാന്പ്യൻ ഷിപ്പിൽ ഇന്ത്യയുടെ വനിതാ താരം മാനസി ജോഷി (എസ് എൽ 3 വിഭാഗം) ജേതാവായി.
- ബൾഗേറിയയിൽ നടന്ന ലോക റെയിൽവേ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ റേയിൽവേ വോളിബോൾ ടീം ജേതാക്കളായി.
- 12-ാമത് ഇന്ത്യ സെക്യൂരിറ്റി 2019 സമ്മിറ്റ് ന്യൂഡൽഹിയിൽ നടന്നു.
- പൂർണമായും ഇന്ത്യയിൽ നിർമിച്ച ഇലക്്ട്രിക് ബസ് സർവീസ് ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രവർത്തനമാരംഭിച്ചു.
- ഇന്ത്യയിലെ 10 പൊതുമേഖലാ ബേങ്കുകൾ ലയിച്ച് നാലെണ്ണമായി ചുരുങ്ങി. ഇതോടെ രാജ്യത്ത് പൊതുമേഖലാ ബേങ്കുകളുടെ എണ്ണം 12 ആയി മാറി.
- ലക്‌നോവിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളം ഓവറേൾ ചാമ്പ്യൻമാരായി.
മാനസി ജോഷി
- തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വി ജെ ടി ഹാളിനെ അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
- 2018-19 വർഷത്തെ യുവേഫ പുരുഷ താരമായി വിർജിൽ വാൻ ഡിക്കിനെയും വനിതാ താരമായി ലൂസി ബ്രോൺസിനെയും തിരഞ്ഞെടുത്തു.
- 67ാമത് നെഹ്‌റു ട്രോഫി വള്ളം കളിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കളായി. സച്ചിൻ തെൻഡുൽക്കർ മുഖ്യാതിഥിയായിരുന്നു.
- അസാമിലെ അന്തിമ പൗരത്വപട്ടിക പ്രസിദ്ധീകരിച്ചു. 19 ലക്ഷം പേരാണ് പൗരത്വപട്ടികയിൽ നിന്ന് പുറത്തായത്.
- കേരളാ ഫുട്‌ബോൾ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ടോം ജോസിനെ തിരഞ്ഞെടുത്തു.
- കേരളത്തിന്റെ പുതിയ ഗവർണറായി മുൻകേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു.
ആരിഫ് മുഹമ്മദ് ഖാൻ
- ഉക്രെയിനിന്റെ പുതിയ പ്രധാനമന്ത്രിയായി oleksiy honcharuk ചുമതലയേറ്റു.
- ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയത്തിലെത്തിച്ച ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്്ലി പുതിയ റെക്കോർഡിന് ഉടമയായി.
- അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ശ്രീലങ്കയുടെ ലസിത് മലിംഗ മാറി. പാക്കിസ്ഥാന്റെ ശാഹിദ് അഫ്രീദിയെയാണ് മറികടന്നത്.
- ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം ജക്കാർത്തയിലെ കിഴക്കൻ കലിമന്തൻ ആക്കാൻ തീരുമാനിച്ചു.
- ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
- 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ചിഹ്നം പ്രകാശനം ചെയ്തു.
- കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു
- ഇന്ത്യയിലാദ്യമായി കറൻസി നോട്ടുകളുടെ സോർട്ടിംഗിന് വേണ്ടി ഐ സി ഐ സി ഐ ബേങ്ക് റോബോർട്ടുകളെ ഉപയോഗിച്ചു.
റോബർട്ട് മുഗാബെ
- അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ടെസ്റ്റ് ക്രിക്കറ്റിൽ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
- സിംബാബ്േവ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു.
- മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഇന്ത്യയിലെ ആദ്യ മെട്രോ കോച്ച് മുംബൈയിൽ നിലവിൽ വന്നു.
പി ടി ഐയുടെ പുതിയ ചെയർമാനായി വിജയ് കുമാർ ചോപ്രയെ തിരഞ്ഞെടുത്തു.
---- facebook comment plugin here -----