National
കശ്മീരില്‍ പാക് വെടിവെപ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു; പ്രത്യാക്രമണത്തില്‍ ഇന്ത്യ രണ്ട് പാക് സൈനികരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
താങ്ധര്‍, സുന്ദര്‍ബനി, ഫാര്‍കിയന്‍ മേഖലകളില്‍ പാക് സൈന്യം വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം. താങ്ധര്‍ സെക്ടറില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
---- facebook comment plugin here -----