Connect with us

Gulf

റാസ് അല്‍ ഖൈമയില്‍ വാഹനാപകടം മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

Published

|

Last Updated

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ക്ക് ഗുരുതര പരുക്ക്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡ് ബാരിയറില്‍ ഇടിച്ചാണ് അപകടം. 28നും 43നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫോണ്‍ ഉപയോഗം കാരണം
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സെന്‍ട്രല്‍ ഓപറേഷന്‍സ് സെന്റര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അഹ്മദ് അല്‍ സാം അല്‍ നഖ്ബി വ്യക്തമാക്കി. ഈ പ്രവണത നിരവധി വന്‍ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വാഹന ഉപയോക്താക്കള്‍ ഈ നിയമലംഘനം നടത്തിയാല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റിക്കുന്ന കളികള്‍, സംസാരങ്ങള്‍, ചിത്രങ്ങളെടുക്കല്‍, മേക്കപ്പ് തുടങ്ങിയവയും അപകടങ്ങളുണ്ടാക്കുന്നുണ്ട്.

Latest