Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
ആലുവ: നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 2200 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
സംഭവത്തില്‍ എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ തിരുവനന്തപുരം സ്വദേശി നസ്‌റുദ്ദീന്‍ അബ്ദുല്‍ റഹീമിനെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താനായിരുന്നു ശ്രമം.







