Kerala
ബറാഅത്ത് ദിനം ചൊവ്വാഴ്ച്ച
കോഴിക്കോട്: റജബ് 29 ന് ശഅബാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശഅബാന്‍ ഒന്ന് ഏപ്രില്‍ 17 ചൊവ്വാഴ്ച്ചയും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാന്‍ 15) മെയ് ഒന്ന് ചൊവ്വാഴ്ച്ചയുമായിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.







