Kerala
പുതുവര്‍ഷത്തില്‍ ശമ്പളം മുടങ്ങുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: നോട്ട് നിരോധനം മൂലം സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ ശമ്പളം മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രതിസന്ധി മറികടക്കാന്‍ കേരളം ആവശ്യപ്പെട്ട നോട്ടുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കേരളത്തിന് 1391 കോടി രൂപ ആവശ്യമാണ്. എന്നാല്‍ 600 കോടി മാത്രമേ ഉറപ്പ് നല്‍കാന്‍ കഴിയൂവെന്നാണ് ആര്‍ബിഐ അറിയിച്ചത്.







