Business
സെന്‍സെക്‌സ് 248 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: കനത്ത വില്‍പന സമ്മര്‍ദത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 248.03 പോയിന്റ് നഷ്ടത്തില്‍ 28797.25ലും നിഫ്റ്റി 85.80 പോയിന്റ് താഴ്ന്ന് 8866.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1138 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1612 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഒഎന്‍ജിസി, വിപ്രോ, ടിസിഎസ്, ഗെയില്‍, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.







