Connect with us

National

ലഷ്‌കറെ ത്വയ്യിബക്ക് പാക് സൈന്യം സഹായം ചെയ്യാറുണ്ടെന്ന് ബഹാദുര്‍ അലി

Published

|

Last Updated

ന്യൂഡല്‍ഹി: പാകിസ്താനിലെ നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്യിബയിലെ ഭീകരര്‍ക്ക് പാക് സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. കശ്മീരില്‍ നിന്നും കഴിഞ്ഞ മാസം പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ബഹദൂര്‍ അലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അലിയുടെ വെളിപ്പെടുത്തലുകളുടെ വിഡിയോ എന്‍െഎഎ പുറത്ത് വിട്ടു.

കശ്മീരിലെ നിലവിലെ സംഘര്‍ഷാവസ്ഥ മുതലെടുത്ത് മേഖലയില്‍ നുഴഞ്ഞുകയറി അശാന്തി പരത്താനായിരുന്നു ലഷ്‌കര്‍ നല്‍കിയ നിര്‍ദേശം. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള 30 മുതല്‍ 50 വരെ അംഗങ്ങള്‍ ക്യാമ്പില്‍ ഉണ്ടാകാറുന്ന് ബഹദൂര്‍ അലി മൊഴി നല്‍കി. ലഷ്‌കര്‍ ക്യാമ്പുകള്‍ പാക് സേന സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നും ഭീകരന്‍ വെളിപ്പെടുത്തി. മേജര്‍സാഹിബെന്നും ക്യാപ്റ്റന്‍ സാഹിബെന്നുമായിരുന്നു അവരെ വിശേഷിപ്പിച്ചിരുന്നതെന്ന് അലി മൊഴി നല്‍കി.

---- facebook comment plugin here -----

Latest