Kerala
കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍ ശിപാര്‍ശ
		
      																					
              
              
            തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതിനെ ക്രമക്കേടില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് വിജിലന്‍സ് നടപടി. വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസിപിയാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമവശങ്ങള്‍ പരിശോധിച്ചശേഷം വിജിലന്‍സ് ഡയരക്ടറാണ് അന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കുക.
മന്ത്രിയായിരിക്കെ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ബാബു നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണെന്നാവശ്യപ്പെട്ട് ഹോട്ടലുടമകള്‍ നല്‍കിയ പരാതിയിലാണ് നടപടി. ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ നേതാവ് വിഎം രാധാകൃഷ്ണനാണ് ബാബുവിനെതിരെ പരാതി നല്‍കിയത്.
വിഷയത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും പഠിച്ച ശേഷം പ്രതികരിക്കാമെന്നും കെ ബാബു അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

