Connect with us

National

പട്ടേല്‍ സമരനായകന്‍ ഹര്‍ദിക് പട്ടേല്‍ ജയില്‍ മോചിതനായി

Published

|

Last Updated

സൂററ്റ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരനായകന്‍ ഹര്‍ദിക് പട്ടേല്‍ ജയില്‍മോചിതനായി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഹര്‍ദിക് പട്ടേല്‍ ഒമ്പത് മാസത്തിന് ശേഷമാണ് മോചിതനാകുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയെങ്കിലും ആറ് മാസത്തേക്ക് ഹര്‍ദികിന് ഗുജറാത്തില്‍ പ്രവേശിക്കാനാവില്ല. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും മധുരം വിതരണം ചെയ്തുമാണ് അനുയായികള്‍ ഹര്‍ദികിനെ സ്വീകരിച്ചത്.

മൂന്നാമത്തെ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിനത്തെുടര്‍ന്നാണ് ഹാര്‍ദിക് പട്ടേലിന് പുറത്തിറങ്ങാനായത്. രണ്ടു കേസുകളില്‍ നേരത്തെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ആറു മാസം ഗുജറാത്തില്‍ പ്രവേശിക്കരുതെന്നും ഒമ്പതു മാസം സംസ്ഥാനത്തെ മെഹ്‌സാനിയില്‍ പ്രവേശിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കില്ലെന്ന ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Latest