National
തന്റെ പേര് ദുരുപയോഗം ചെയതാതാവാന്‍ സാധ്യത; അമിതാഭ് ബച്ചന്‍
ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനും വിദേശത്ത് അനധീകൃത നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനിടെ സംഭവത്തില്‍ വിശദീകരണവുമായി ബച്ചന്‍ രംഗത്തെത്തി. പനാമ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലുള്ള കമ്പനിയുമായും തനിക്ക് ബന്ധമില്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതാകാമെന്നും ബച്ചന്‍ പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലുള്ള ഒരു കമ്പനിയുടേയും ഡയറക്ടര്‍ ഒരിക്കല്‍ പോലും ഞാനായിട്ടില്ല. എന്റെ പേര് ദുരുപയോഗം ചെയ്തതാവാനാണ് സാധ്യത, വിദേശത്ത് നിക്ഷേപിച്ചതടക്കമുള്ള പണത്തിന് എല്ലാ നികുതികളും അടച്ചിട്ടുണ്ട്.
തന്റെ വിദേശ നിക്ഷേപം എല്ലാ നിയമങ്ങളും പാലിച്ചിട്ടുള്ളതാണ് – അമിതാഭ് ബച്ചന്‍ പറഞ്ഞു.







