Kerala
കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
കോഴിക്കോട്: കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും അവര്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കങ്ങളെക്കുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും വിമത നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പ്രശ്‌ന പരിഹാരത്തിനു താന്‍ ഇടപെടാമെന്നും അതുവരെ മറ്റ് തീരുമാനങ്ങള്‍ ഒന്നും എടുക്കരുതെന്നും ഫ്രാന്‍സിസ് ജോര്‍ജിനെയും സംഘത്തെയും മുഖ്യമന്ത്രി അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
---- facebook comment plugin here -----