Kerala
ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും പുറമെ 24 വര്‍ഷം തടവും ശിക്ഷ
ത്യശ്ശൂര്‍:ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുഹമ്മദ് നിസാമിന് നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവ് ശിക്ഷയും 80 ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും.
തൃശൂര്‍ ഫസ്റ്റ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഇതില്‍ 50 ലക്ഷം ചന്ദ്രബോസിന്റെ കുടുംബത്തിന് കൈമാറും. കൊലക്കുറ്റത്തിന് ജീവപര്യന്തം. മര്‍ദിച്ചതിന് അഞ്ചുവര്‍ഷം തടവ്, ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് എട്ടു വര്‍ഷം തടവ് എന്നിങ്ങനെയാണ് കോടതി വിധി.
കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാന്‍് കോടതി ഉത്തരവ്. അമല്‍ കള്ളസാക്ഷി പറഞ്ഞു എന്ന് കോടതിയ്ക്ക് വ്യക്തമായതോടെയാണ് കേസെടുക്കാന്‍ ഉത്തരവായത്.
ചന്ദ്രബോസിനെ ആഡംബരക്കാറിടിച്ചും മര്‍ദിച്ചും കൊന്നകേസില്‍ നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കൊലപാതകവും മുന്‍ വൈരാഗ്യവും ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 323, 324, 326, 427, 449, 506 വകുപ്പുകള്‍ പ്രകാരമാണ് നിസാമിനെതിരെ കുറ്റം ചുമത്തിയത്. വിധിയില്‍ തൃപ്തിയില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പ്രതികരിച്ചു. പിഴത്തുക തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. നിഷാമിനെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എങ്കിലും കേസ് ഇതുവരെയെങ്കിലും എത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്നുവെന്ന് ചന്ദ്രബോസിന്റെ അമ്മയും പ്രതികരിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതിക്ക് നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ വിചാരണാ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിസാമിന് കുറഞ്ഞ ശിക്ഷ വിധിക്കണമെന്ന് പ്രതിഭാഗവും കുടുംബത്തിലെ ഏക ആശ്രയമാണ് താനെന്നും അതിനാല്‍ ശിക്ഷ പരമാവധി കുറക്കണമെന്ന് നിസാമും ആവശ്യപ്പെട്ടിരുന്നു.
.
തന്റെ മകനില്ലാത്ത ലോകത്ത് നിസാമും വേണ്ടെന്നായിരുന്നു കോടതി വിധിയോട് ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷിയുടെ പ്രതികരണം. നിസാമിനെ തൂക്കിക്കൊല്ലണമെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ടിടിച്ച് പരുക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 16നാണ് ചന്ദ്രബോസ് മരിച്ചത്.


