Kerala
വിധി അപ്രതീക്ഷിതം, അപ്പീല്‍ പോകും: നമ്പി നാരായണന്‍
 
		
      																					
              
              
            കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അപ്രതീക്ഷിതമാണെന്ന് നമ്പി നാരായണന്‍. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു.
മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണനുള്‍പ്പെടെയുള്ളവര്‍ക്കെതിരായ ചാരക്കേസ് വ്യാജമാണെന്ന് കോടതി കണ്ടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം നല്‍കിയ ഹരജിയെത്തുടര്‍ന്ന് മൂന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് നടപടി വേണ്ടെന്ന് വിധിച്ചത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


