National
7.4 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: പൊതുബജറ്റിന് മുന്നോടിയായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ ഫലം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച നേടാനാകുമെന്നാണ് സര്‍വേ പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് ആറ് ശതമാനമായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിടിവാണ് രാജ്യത്തിന് ഗുണകരമായത്.
---- facebook comment plugin here -----