National
മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ബഹളം

ന്യൂഡല്‍ഹി: വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയുടെ നടുത്തളത്തിലറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യോത്തരവേള തടസ്സപ്പെട്ടു.
മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ ഇന്നലെയും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി മാപ്പ് പറഞ്ഞിരുന്നു. വിവാദ പ്രസ്താവന നടത്തി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----