Kerala
യുപിഎക്കുള്ള ഇടത് പിന്തുണ പിന്‍വലിച്ചത് തെറ്റെന്ന് പന്ന്യന്‍
തൃശൂര്‍: ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വിലച്ചത് തെറ്റായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുപക്ഷത്തിനു സംഭവിച്ച തന്ത്രപരമായ പിഴവായിരുന്നു ഇത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും സിപിഐയും പറയുന്നതും ഒരേ കാര്യമാണെന്നും പന്ന്യന്‍ പറഞ്ഞു. യെച്ചൂരിയുടെ അഭിപ്രായത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവുമാത്രമേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ആണവ കരാറിനെത്തുടര്‍ന്നായിരുന്നു ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ഇതിന്റെ ദോഷ വശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. പിന്തുണ പിന്‍വലിച്ചത് ഇടതു പക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി. ഒരുമിച്ചു നിന്നിരുന്നെങ്കില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരുന്നത് തടയാന്‍ കഴിയുമായിരുന്നെന്നും പന്ന്യന്‍ പറഞ്ഞു.







