National
പബ്ലിക് പ്രോസിക്യൂട്ടറാകാന്‍ ഇല്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാകാനില്ലെന്ന് പ്രമുഖ അഭിഭഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയാണ് സുബ്രഹ്മണ്യത്തിന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ മറ്റു കേസുകളുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും അദ്ദേഹം അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടറായി നിര്‍ദേശിച്ചതില്‍ അഭിമാനമുണ്ടെന്നും ഇപ്പോള്‍ വിദേശത്തുള്ള അദ്ദേഹം വ്യക്തമാക്കി.
കല്‍ക്കരിപ്പാടം കേസുമായി ബന്ധപ്പെട്ട വിവിധ ഹൈകോടതികളില്‍ പരിഗണനയുള്ള ഹരജികള്‍ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യം പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.
നേരത്തെ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളിയത് വിവാദമായിരുന്നു.
---- facebook comment plugin here -----