Kerala
നഴ്‌സുമാരുടെ മോചനം യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ വിജയം: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: എല്ലാവരുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നഴ്‌സുമാരുടെ രക്ഷക്ക് സഹായകമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത് ആരുടെയും വിജയത്തിന്റെ പ്രശനമല്ല. മറിച്ച് മനുഷ്യത്വപരമായ പ്രശ്‌നമാണ് – മുഖ്യമന്ത്രി പറഞ്ഞു.
നഴ്‌സുമാര്‍ നാളെ രാവിലെ 7 മണിയോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും പ്രതിനിധികള്‍ വിമാനത്തില്‍ ഉണ്ടാകും. നഴ്‌സുമാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം നടത്തിയ നീക്കങ്ങളില്‍ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----