International
ഇറാഖ്: മലയാളി നഴ്‌സുമാര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ട്

ബഗ്ദാദ്: ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന തിക്രിത്തിലെ ആശുപത്രിക്ക് മുന്നില്‍ സ്‌ഫോടനം. ആശുപത്രിയില്‍ നിന്ന് വിമതര്‍ നഴ്‌സുമാരെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മലയാളി നഴ്‌സുമാര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, സ്‌ഫോടന വാര്‍ത്ത വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. തിക്രിത്തില്‍ നിന്നുള്ള യാത്രക്കിടെ ബസിന്റെ ചില്ലുകള്‍ തെറിച്ച് ചില നഴ്‌സുമാര്‍ക്ക് നിസ്സാര പരുക്കേറ്റതായി വിദേശകാര്യ വക്താവ് സഈദ് അക്ബറുദ്ദീന്‍ അറിയിച്ചു.
---- facebook comment plugin here -----