Connect with us

Ongoing News

ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ ഉപദേശകന്‍

Published

|

Last Updated

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനാകും.അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ജൂലൈ 9ന് ആരംഭിക്കും.ഇന്ത്യന്‍ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ദ്രാവിഡിനെ ഉപദേശകനാക്കിയതെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.നിലവില്‍ അദ്ദേഹത്തെ പോലെയൊരു താരത്തിന്റെ സാന്നിദ്ധ്യം യുവനിരക്ക് ഏറെ പ്രയോജനകരമാകും.ഉപദേശകനാകാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ ദ്രാവിഡ് വളരെ സന്തോഷത്തോടെ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേശകനാണദ്ദേഹം.2011ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റില്‍ വന്‍ പരാജയം ഏറ്റു വാങ്ങിയ ഇന്ത്യക്കായി ദ്രാവിഡ് മാത്രമാണ് തിളങ്ങിയത്.

Latest