Gulf
ബഹ്‌റൈനില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് മരണം

മനാമ: ബഹ്‌റൈനില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ സ്‌ഫോടനം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ഷിയാ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. കാറില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ അബദ്ധത്തില്‍പൊട്ടിയതാണോ അല്ലെങ്കില്‍ മനപൂര്‍വം സ്‌ഫോടനം സൃഷ്ടിച്ചതാണോ എന്നത് വ്യക്തമല്ലെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ബഹ്‌റൈനില്‍ അടുത്തിടെയായി നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----