Connect with us

Ongoing News

ചന്ദ്രമോഹന്‍ റായ് ബി ജെ പിയുടെ പടിയിറങ്ങി

Published

|

Last Updated

പാറ്റ്‌ന: സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബി ജെ പി മുതിര്‍ന്ന നേതാവ് ചന്ദ്രമോഹന്‍ റായ് പാര്‍ട്ടി വിട്ടു. ബീഹാറിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. ബീഹാറിലെ എന്‍ ഡി എ സര്‍ക്കാറിലെ മുന്‍ മന്ത്രിയായിരുന്നു റായ്. 45 വര്‍ഷമായി പാര്‍ട്ടി അംഗമാണ്. വാല്‍മീകി നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ഇദ്ദേഹം തയ്യാറെടുത്തിരുന്നു. ബീഹാറിലെ പ്രമുഖ സമുദായത്തിന്റെ നേതാവ് കൂടിയാണ് ഇദ്ദേഹം. ഇപ്പോള്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയയാള്‍ ആറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും റായ് ആരോപിക്കുന്നു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ ഇല്ലെന്നും വിശ്രമ ജീവിതം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ബീഹാറിലെ പാര്‍ട്ടി നേതാക്കള്‍ കടിഞ്ഞാണിടുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest