International
ഇറാഖില്‍ ഏറ്റുമുട്ടലില്‍ 20 പോലീസുകാര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ പോലീസും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പോലീസുകാര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഗാസില്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. എണ്ണക്കുഴലിന് കാവല്‍ നില്‍ക്കുകയായിരുന്ന പോലീസുകാര്‍ക്ക് നേരെ അഞ്ജാതര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒന്നരമണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
---- facebook comment plugin here -----