National
ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി രാജിവെച്ചു
 
		
      																					
              
              
            ഹൈദറാബാദ്: തെലങ്കാന വിഭജനത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി രാജിവെച്ചു.അല്‍പസമയത്തിനകം രാജിക്കത്ത ഗവര്‍ണര്‍ക്ക് കൈമാറും.
തെലങ്കാനവിഭജനം ദോഷം ചെയ്യുമെന്ന് കിരണ്‍കുമാര്‍ റെഡ്ഢി പറഞ്ഞു. തെലങ്കാന രൂപീകരിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും റെഡ്ഢി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജിവെച്ചതിന് ശേഷം റെഡ്ഢി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അറിയുന്നത്.
തെലങ്കാന ബില്‍ബില്‍ ലോക്‌സഭ പാസാക്കിയാല്‍ മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുമെന്ന് റെഡ്ഢി നേരത്തെ വ്യക്തമാക്കിയിരുന്നു. 2010 നവംബര്‍ 25നാണ് കിരണ്‍ റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
