Connect with us

International

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം; 1000ത്തോളം പേരെ ഒഴിപ്പിച്ചു

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മൗണ്ട് കെലൂഡ് അഗ്‌നിപര്‍വതം പൊട്ടിതെറിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. കിഴക്കന്‍ ജാവയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതത്തില്‍ നിന്നും ലാവാ പ്രവാഹം തുടരുകയാണ്. അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ ചാരവും പുകയും വ്യാപിച്ചു. അഗ്‌നിപര്‍വതത്തിന് സമീപത്തുള്ള പ്രദേശങ്ങളില്‍ നാല് സെന്റിമീറ്റര്‍ കനത്തില്‍ ചാരം വ്യാപിച്ചെന്നാണ് വിവരം. നിരവധി ഇടങ്ങളിലെ പൊതുഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അന്തരീക്ഷത്തില്‍ പുക വ്യാപിച്ചതിനെ തുടര്‍ന്ന് സുരബായ, സോളോ, യോഗ്യകാര്‍ത്ത വിമാനത്താവളങ്ങള്‍ അടച്ചിട്ടു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അഗ്‌നിപര്‍വതത്തിന് 10 കിലോമീറ്റര്‍ പരിധിയിലെ 36 ഗ്രാമങ്ങളില്‍ വസിക്കുന്ന രണ്ട് ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ നേരത്തെ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെല്ലാം പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയോ എന്നകാര്യം വ്യക്തമല്ല. 1731 മീറ്റര്‍ ഉയരമുള്ള മൗണ്ട് കെലൂഡ് വ്യാഴാഴ്ച്ചയാണ് പൊട്ടിത്തെറിച്ചത്. 1990ലാണ് കെലൂഡ് അവസാനമായി പൊട്ടിത്തെറിച്ചത്. അന്ന് നിരവധി പേര്‍ മരിച്ചിരുന്നു.