Gulf
'മാധ്യമങ്ങള്‍ തനത് സംസ്‌കാരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം'

ദുബൈ: മാധ്യമങ്ങള്‍ നമ്മുടെ തനത് സംസ്‌കാരം തിരിച്ചിറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും, പുരോഗമന പ്രസ്ഥാനങ്ങളുടെ മാധ്യമങ്ങള്‍ പോലും യഥാര്‍ഥ ധര്‍ണം മറക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ഹൃസ്വ സന്ദര്‍നാര്‍ഥം യു എ ഇ ലെത്തിയ സാമൂഹിക-സാംസ്‌കാരിക മാധ്യമപ്രവര്‍ത്തകന്‍ ഒ കെ മോഹനന്‍ പറഞ്ഞു.
എക്‌സലന്‍സ് അവാര്‍ഡ് നേടിയ നാസര്‍ പരദേശിക്ക് ചിരന്തന സാംസ്‌കാരിക വേദി നല്‍കിയ സ്വീകരണ പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുയായിരുന്ന അദ്ദേഹം. രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ കൊടുക്കുന്നതില്‍ പോലും സംശയത്തിന്റെ നിഴല്‍ വീഴുന്ന അവസരത്തില്‍ അവാര്‍ഡിന്റെ വില സാധാരണ ജനങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകുന്നു. സാധാരണക്കാരായ പൊതുപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന അവാര്‍ഡുകള്‍ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ചിരന്തന പ്രസിഡന്റ് പുന്നക്കല്‍ മുഹമ്മദലി അദ്ധ്യക്ഷത വിഹച്ചു. രാജന്‍ കെ, യാസര്‍ കോഴിക്കോട്, സുരേന്ദ്രന്‍ വടകര, എം എസ് സഹിമുല്ല, ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.