First Gear
ബി എം ഡബ്ല്യൂവില്‍ നിന്ന് നാല് പുത്തന്‍ കാറുകള്‍

ബി എം ഡബ്ല്യൂ ഐ8 സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തിറക്കുന്നു
ഗ്രേറ്റര്‍ നോയിഡ: ആഡംബര കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്യൂവില്‍ നിന്ന് പുതിയ നാല് കാറുകള്‍ കൂടി. ബി എം ബ്ല്യൂ ഐ 8, ബി എം ഡബ്ല്യൂ എം 6 ഗ്രാന്‍ കൂപ്പെ, ബി എം ഡബ്ല്യൂ 3 സീരീസ് ഗ്രാന്‍ ടുറിസ്‌മോ, ബി എം ഡബ്ല്യൂ എക്‌സ് ഫൈ മോഡലുകളാണ് ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കിയത്. ബി എം ഡബ്ല്യൂ അംബാസഡര്‍ കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് നാല് കാറുകളും പുറത്തിറക്കിയത്.
ഇലക്‌ട്രോണിക് മോട്ടോറിന്റെയും പെട്രോള്‍ എന്‍ജിന്റെയും ഗുണം സന്നിവേശിപ്പിക്കുന്ന ബി എം ഡബ്ല്യൂ ഐ 8 ഈ വര്‍ഷം അവസാനം ഇന്ത്യന്‍ വിപണിയിലെത്തും. പ്ലഗ് ഇന്‍ ഹൈബ്രിഡ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
---- facebook comment plugin here -----