Connect with us

Gulf

ഏറനാട് മണ്ഡലം കെ.എം.സി.സി ഷാക്കിറ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചു

Published

|

Last Updated

ജിദ്ദ: അരീക്കോട് സ്വദേശിനി ഷാക്കിറയ്ക്ക് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി ഏറനാട് മണ്ഡലം കെ.എം.സി.സി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. നാലാം വര്‍ഷ ബി.ടെക്ക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് കോലോര്‍ കുന്നില്‍ വടക്കന്‍ ഷുക്കൂറിന്റെ മകള്‍ ഷാക്കിറ. ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപ ചെലവ് വരും. ഡ്രൈവറായി ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന പിതാവിന് ഭീമമായ തുക തീര്‍ത്തും അപ്രാപ്യമാണ്. ഈ സാഹചര്യത്തിലാണ് കെ.എം.സി.സി സഹായഹസ്തമൊരുക്കുന്നത്. എം.സി ബാബുവാണ് ചികിത്സാസഹായ കമ്മിറ്റിയുടെ അധ്യക്ഷന്‍. സലാം വടശ്ശേരി വൈസ് ചെയര്‍മാനും ദാവൂദ് അരീക്കോട്, സുള്‍ഫീക്കര്‍ ഒതായി, സെയ്ദ് പുളിയങ്കോട് എന്നിവര്‍ അംഗങ്ങളുമാണ്.

---- facebook comment plugin here -----

Latest