Business
ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

മുംബൈ: സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ നന്നായി സ്വാധീനിച്ചു. സെന്‍സെക്‌സില്‍ ഇന്ന് രാവിലെ 487 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. 21, 444ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. സര്‍വകാല റെക്കോര്‍ഡിലാണ് സെന്‍സെക്‌സിലും നിഫിറ്റിയിലും വ്യാപാരം നടക്കുന്നത്. നിഫ്റ്റി 6400 പോയിന്റ് കടന്നു. ഐ ടി ഓഹരിയായ വിപ്രോക്ക് മാത്രമാണ് സെന്‍സെക്‌സില്‍ നഷ്ടമുണ്ടായത്. ബാങ്കിംഗ് ഓഹരികള്‍ മൂന്നു ശതമാനത്തിലേറെയാണ് ഉയര്‍ന്നത്.
തെരെഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ മുന്നേറ്റമുണ്ടാക്കിയതാണ് ഓഹരി വിപണിയില്‍ കുതിപ്പിന് കാരണം. ബി ജെ പിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ ഓഹരി വിപണിയില്‍ ഉണര്‍വ് ഉണ്ടായിരുന്നു.
---- facebook comment plugin here -----