Gulf
ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ഓണസദ്യയൊരുക്കി

അബുദാബി: ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് സാന്ത്വനമേകി അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഫ്യൂച്ചര്‍ അക്കാഡമി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ ഓണസദ്യ ഒരുക്കി. അബുദാബി നഗരത്തില്‍ നിന്നും മാറി 35 കിലേമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന വ്യവസായനഗരമായ മുസഫയിലെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെ ലക്ഷ്യമാക്കി സംഘടിപ്പിച്ച ഓണ സദ്യയില്‍ രണ്ടായിരത്തോളം പേര്‍ പങ്ക് ചേര്‍ന്നു.
പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍, ഡോ. പി വേണുഗോപാലന്‍, കലാമണ്ഡലം പിനോഷ് ബാലന്‍, കലാമണ്ഡലം ഷണ്‍മുഖന്‍, മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം വിപിന്‍, കലാമണ്ഡലം ആദിത്യന്‍ കലാമണ്ഡലം ഹരി ആര്‍ നായര്‍, കലാമണ്ഡലം ബാജിയോ, പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കോട്ടയ്ക്കല്‍ മധു, കലാനിലയം രാജീവന്‍, കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം വേണുഗോപാല്‍, കലാനിലയം മനോജ്, കലാമണ്ഡലം ഹരിഹരന്‍, കലാനിലയം സജി, പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ പി നായര്‍, ജയരാജന്‍ ഗുരുകൃപ എന്നീ കലാകാരന്‍മാരുടെ ഓണസദ്യയിലെ സാന്നിധ്യം സംഘാടകര്‍ക്ക് ഏറെ ആവേശം പകര്‍ന്നു.
രാജന്‍ സക്കറിയ, ഡോ. മനോജ് പുഷ്‌കര്‍, എം യു വാസു, ബി ജയകുമാര്‍, സാമുവല്‍ ജോണ്‍ തുടങ്ങി യു. എ. ഇ യുടെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഓണസദ്യയില്‍ അതിഥികളായെത്തി.
ഓണസദ്യയോടനുബന്ധിച്ചു നടത്തിയ പൂക്കള മത്സരത്തില്‍ വനിതാവിഭാഗത്തില്‍ ബിന്ദു ഷോബി, ബോബി ബിജിത്കുമാര്‍, പ്രജിത അരുണ്‍ എന്നിവരുടെ ടീമും കുട്ടികളുടെ വിഭാഗത്തില്‍ നന്ദിത കൃഷ്ണകുമാര്‍, ഗായത്രി ഇന്ദുകുമാര്‍, ജയഭ ഇന്ദുകുമാര്‍ എന്നിവരുടെ ടീമും ഒന്നാം സമ്മാനാര്‍ഹരായി.
വനിതാ വിഭാഗത്തില്‍ അനുഷ്മ ബാലകൃഷ്ണന്‍, അനുപമ ബാലകൃഷ്ണന്‍, ഗ്രീഷ്മ ബാലകൃഷ്ണന്‍ എന്നിവരുടെ ടീം രണ്ടാം സമ്മാനവും ഉഷ ജയരാജ്, ഫൗസിയ ഗഫൂര്‍, നീലിമ ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ടീം മൂന്നാം സമ്മാനവും നേടി. കുട്ടികളുടെ വിഭാഗത്തില്‍ അഖില്‍ അഫ്‌നാന്‍, ആഷിഖ് താജുദ്ദീന്‍, മഹ ലയ്‌ന മുഹമ്മദ് എന്നിവരുള്‍പ്പെട്ട ടീം രണ്ടാം സ്ഥാനം നേടിയപ്പോള്‍ നിമ മനോജ്, ഉറുമി ബാലചന്ദ്രന്‍, നൗറീഷ നൗഷാദ് എന്നിവരുള്‍പ്പെട്ട ടീമിനായിരുന്നു മൂന്നാം സ്ഥാനം.