Gulf
മലയാളി സംഘടനകള്‍ ഓണം ആഘോഷിച്ചു

ദുബൈ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ (കെ ഡി പി എ) ഓണാഘോഷം കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. മോഹന്‍ എസ് വെങ്കിട്ട്, ജമീല്‍ ലത്തീഫ്, മുരളികൃഷ്ണ, എം മുഹമ്മദ് അലി, നാസര്‍ പരദേശി, മുഹമ്മദ് ബഷീര്‍, ദീപ സൂരജ്, റാബിയ ഹുസൈന്‍, സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, കണ്‍വീനര്‍ പദ്മനാഭന്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.
ഷാര്‍ജ: കറ്റാനം അസോസിയേഷന്‍ യു എ ഇ ചാപ്റ്റര്‍ ഓണാഘോഷവും കുടുംബ സംഗമവും ഈ മാസം 15 (ചൊവ്വ) രാവിലെ 10.30 മുതല്‍ ഷാര്‍ജ നാഷനല്‍ പെയിന്റിനു സമീപമുള്ള ഫാമിലി പാലസ് റസ്റ്റോറന്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 050-7485025.
ഷാര്‍ജ: എന്‍ എസ് എസിന്റെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. പ്രസിഡന്റ് പ്രതാപ് എന്‍. നായരുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബൈജു എസ്. നായര്‍, ട്രഷറര്‍ സുജിത്, സീരിയല്‍ താരം സോണിയ, സ്ഥാപക പ്രസിഡന്റ് വിഷ്ണു വിജയന്‍, സ്ഥാപക സെക്രട്ടറി രഘുകുമാര്‍, വനിതാസമാജം പ്രസിഡന്റ് പ്രതിഭാ രഘുകുമാര്‍, ഭഗത് നാസര്‍ ഹുസൈന്‍ പ്രസംഗിച്ചു. വഞ്ചിപ്പാട്ട്, ചെണ്ടമേളം, തിരുവാതിരകളി, പുലികളി, ഗാനമേള തുടങ്ങിയവ ഉണ്ടായിരുന്നു.
ഷാര്‍ജ: കാസര്‍കോട് കരിപ്പോടി തിരൂര്‍ കൂട്ടായ്മയുടെ ഓണാഘോഷം കവി അനില്‍ പനച്ചൂരാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാരായണന്‍ കണിയമ്പാടി അധ്യക്ഷനായിരുന്നു. സബാ ജോസഫ് മുഖ്യാതിഥിയായി. രമേഷ് മുച്ചിലോട്ട്, രാജശേഖരന്‍ വെടിത്തറക്കാല്‍, രാജന്‍ പൂച്ചക്കാട്, മധു ബാരെ സംബന്ധിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.