തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി നിര്‍ദേശം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം സ്വദേശി മാത്യു തോമസില്‍ നിന്നും 28 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണു നടപടി. ഉപാധികളോടെ ജപ്തി ചെയ്യാനാണ് ഉത്തരവ്.