Business
സിറിയന്‍ ആക്രമണം: വിപണികള്‍ കൂപ്പുകുത്തി; രൂപ 68 കടന്നു

മുംബൈ: സിറിയക്ക് നേരെ അമേരിക്ക ആക്രമണം തുടങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആഗോള ഓഹരി വിപണികളും ഇന്ത്യന്‍ ഓഹരി വിപണികളും കൂപ്പുകുത്തി. സെന്‍സെക്‌സ് 651.47 പോയിന്റ് ഇടിഞ്ഞ് 18234.66ലും നിഫ്റ്റി 209.30 പോയിന്റ് ഇടിഞ്ഞ് 5341.45ലും വ്യാപാരം അവസാനിപ്പിച്ചു.
രൂപയുടെ മൂല്യത്തിലും വന്‍ ഇടിവാണ് ഇന്നുണ്ടായത്. ഡോളറിനെതിരെ രൂപ 68 കടന്നു. ഇന്നലെ 66.60 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ രാവിലെയും ഉച്ചക്ക് ശേഷവുമായാണ് 68ലേക്ക് തകര്‍ന്നത്.
അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരാനും സിറിയന്‍ ആക്രമണ വാര്‍ത്ത കാരണമായി. ബാരലിന് 115 ഡോളര്‍ എന്ന നിലയിലാണ് ക്രൂഡ് ഓയില്‍ വില എത്തിയത്.
---- facebook comment plugin here -----