Connect with us

International

ഹുസ്‌നി മുബാറക് ജയില്‍ മോചിതനായി

Published

|

Last Updated

കൈറോ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്് ജയില്‍ മോചിതനായി. കെയ്‌റോയിലെ ടോറാ ജയിലില്‍ നിന്നുമാണ് മുബാറ്ക് ജയില്‍ മോചിതനായത്. 2011ലെ ജനകീയ പ്രക്ഷോപത്തെ തുടര്‍ന്ന് പുറത്താകുകയും പിന്നീട് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്ന മുബാറകിന് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ഭരണത്തിലിരിക്കെ കോടിക്കണക്കിന് ഡോളറിന്റെ അഴിമതി നടത്തിയെന്ന കേസിലായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് ജയില്‍ മോചിതനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുബാറക്ക് പുനര്‍വിചാരണക്കായി മാസങ്ങള്‍ക്ക് മുമ്പ് കോടതിയെ സമീപിച്ചിരുന്നു. മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്തായിരുന്നു പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടിരുന്നത്.

Latest