National
അതിര്‍ത്തിയില്‍ വെടിവെപ്പ്: ബി എസ് എഫ് ജവാന് പരിക്ക്
ശ്രീനഗര്‍: ഇന്ത്യപാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരും ബി എസ് എഫ് ജവാന്‍മാരും തമ്മില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാന് പരിക്കേറ്റു. കാശ്മീരിലെ കനാച്ചക് മേഖലയിലാണ് വെടിവെപ്പുണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പാക്കിസ്ഥാന്‍ വെടിവെപ്പ് നടത്തുന്നത്.
പൂഞ്ച് സെക്ടറിലെ ദുര്‍ഗാപോസ്റ്റിന് സമീപമാണ് പാക് പട്ടാളം ഇന്നലെ ആക്രമണം നടത്തിയത്. പുലര്‍ച്ചെ മൂന്ന് മണിവരെ വെടിവെപ്പ് നീണ്ട് നിന്നു. അതിന് മുമ്പ് പൂഞ്ചില്‍ നടന്ന പാക് ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.







