Kerala
ശ്രേഷ്ഠം മലയാളം: മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി

ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളത്തിന് ശ്രേഷഠഭാഷാ പദവി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമിതി നല്‍കിയ ശിപാര്‍ശ കേന്ദ്ര സാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരിയാണ് മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്.
നിലവില്‍ സംസ്‌കൃതം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകള്‍ക്കാണ് ശ്രേഷ്ഠഭാഷാ പദവിയുള്ളത്.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന ആവശ്യം നേരത്തെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തള്ളിയിരുന്നു. എന്നാല്‍ സംഘകാലത്തിന്റെ പ്രാധാന്യമാണ് തമിഴിന് ക്ലാസിക്കല്‍ പദവി നല്‍കാന്‍ കാരണമായതെന്നും ഇതേ പ്രാധാന്യം മലയാളത്തിനും അവകാശപ്പെടാനാവുമെന്നും സാഹിത്യ അക്കാദമിയുടെ ഭാഷാസമിതി തങ്ങളുടെ ശിപാര്‍ശയില്‍ പറഞ്ഞു.
ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതോടെ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ മലയാളം എന്ന പേരില്‍ സംസ്ഥാനത്ത് പഠനകേന്ദ്രം തുടങ്ങാനാവും. കൂടാതെ മലയാളവുമായി ബന്ധപ്പെട്ട ഗവേഷണവും പഠനവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുള്ള നൂറു കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയും ചെയ്യും. കാസര്‍ഗോഡ് സ്ഥാപിച്ചിരിക്കുന്ന കേന്ദ്രസര്‍വകലാശാലയില്‍ മലയാളത്തിനായി പ്രത്യേക ചെയര്‍ രൂപീകരിക്കാന്‍ സാധിക്കും.