National
സഞ്ജയ് ദത്ത് ഇന്ന് പ്രത്യേക ടാഡ കോടതിയില്‍ കീഴടങ്ങും
മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഇന്ന് മുംബൈയിലെ പ്രത്യേക ടാഡ കോടതിയില്‍ കീഴടങ്ങും. കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച ദത്തിന് ഇനി മൂന്നര വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതി. ഒന്നര വര്‍ഷത്തെ തടവ് നേരത്തെ അനുഭവിച്ചിരുന്നു.
തനിക്ക് മൗലിക വാദികളില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും അതിനാല്‍ യെര്‍വാഡ ജയിലില്‍ നേരിട്ട് കീഴടങ്ങാന്‍ അനുമതി നല്‍കണമെന്നും കാണിച്ച് ചൊവ്വാഴ്ച സഞ്ജയ് ദത്ത് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ ഈ അപേക്ഷ ഇന്നലെ പിന്‍വലിക്കുകയും ചെയ്തു.







