Kerala
പോള്‍ മുത്തൂറ്റ് വധം: ഒന്‍പത് സാക്ഷികളെ വീണ്ടും വിസ്തരിക്കും
 
		
      																					
              
              
            തിരുവനന്തപുരം: പോള്‍ ജോര്‍ജ് മുത്തൂറ്റ് വധക്കേസിലെ ഒന്‍പത് സാക്ഷികളെ വീണ്ടും വിസ്തരിക്കും. കേസിലെ കുറ്റപത്രം ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണ് പ്രത്യേക സി.ബി.ഐ. കോടതി സാക്ഷികളെ പുനര്‍വിസ്താരം നടത്താന്‍ ഉത്തരവിട്ടത്. വ്യക്തതയില്ലെന്ന് പറഞ്ഞാണ് കോടതി കുറ്റപത്രം ഭേദഗതി ചെയ്തത്.
ഒന്ന് മുതല്‍ എട്ടു വരെയുള്ള സാക്ഷികളെയും പതിനെട്ടാം സാക്ഷിയെയുമാണ് വീണ്ടും വിസ്തരിക്കുന്നത്. ഈ മാസം 13 മുതല്‍ ഇവരുടെ പുനര്‍വിസ്താരം ആരംഭിക്കും.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

