National
സരബ്ജിത്തിന്റെ മൃതദേഹം അമൃത്സറിലെത്തിച്ചു
സരബ്ജിത്തിന്റെ മൃതദേഹം ലാഹോറിലെ മോര്‍ച്ചറിയില്‍ നിന്ന് വാഹനത്തിലേക്ക് മാറ്റുന്നു
അമൃത്സര്‍: പാക് ജയിലില്‍ അക്രമത്തിനിരയായി മരിച്ച ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്തിന്റെ മൃതദേഹം അമൃത്സറിലെത്തിച്ചു. ലാഹോറില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എഴരയോടെയാണ് മൃതദേഹം കൊണ്ടുവന്നത്. സരബ്ജിത്തിന്റെ കുടുംബാംഗങ്ങളും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് മൃതദേഹം എറ്റുവാങ്ങി. മൃതദേഹം ഇന്ത്യയില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം നാളെ ഔദ്യോഗിക ബഹുമതികളോടെ അമൃത്സറില്‍ സംസ്‌കരിക്കും.







