Connect with us

Palakkad

'ഗൗരി നാട്യതാള വിസ്മയ' ത്തിന് ഇന്ന് തിരി തെളിയും

Published

|

Last Updated

പാലക്കാട്: ഗൗരി ക്രിയേഷന്‍സ,് ജില്ലാ ഭരണകൂടം, ഡി ടി പി സി എന്നിവയുമായി സഹകരിച്ച് നടത്തുന്ന “ഗൗരി നാട്യതാള വിസ്മയം” ഡാന്‍സ്-മ്യൂസിക്-മാജിക് ഫെസ്റ്റിവലിന് ഇന്ന് വൈകീട്ട് 6.30 ന് രാപ്പാടി ഓഡിറ്റോറിയത്തില്‍ തിരിതെളിയും. വൈകീട്ട് ആറിന് മുഹമ്മദ് ഉസ്താദും സംഘവും അവതരിപ്പിക്കുന്ന മുട്ടുവിളി. 6.30 ന് ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷയുടെ അധ്യക്ഷതയില്‍ നടത്തുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മൃദംഗ വിദ്വാന്‍ ടി ആര്‍ രാജാമണി ഭദ്രദീപം തെളിയിക്കും. ചടങ്ങില്‍ എം ബി രാജേഷ് എം പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് മേരി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, ജില്ലാ പോലീസ് സൂപ്രണ്ട് രാജ്പാല്‍മീണ സംസാരിക്കും. 
തുടര്‍ന്ന് തിരുവനന്തപുരം റിഗാറ്റ കള്‍ച്ചറല്‍ സൊസൈറ്റിയുടെ “നാട്യതാളം” 20 നര്‍ത്തകിമാര്‍ പങ്കെടുക്കുന്ന പ്രത്യേക ഭരതനാട്യം കച്ചേരി അരങ്ങേറും. നാളെ വൈകീട്ട് 6.30 ന് കുച്ചുപ്പുടി ഉണ്ടാകും. ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ മുഖ്യാതിഥിയാകും. 20 ന് വൈകീട്ട് 6.30 ന് “ഒരു പുഷ്പം മാത്രം” സംഗീത സംവിധായകന്‍ എം എസ് ബാബുരാജിനെ അനുസ്മരിച്ചു കൊണ്ട് പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീത നിശയില്‍ കല്ലറ ഗോപന്‍, വി ടി മുരളി, ചിത്ര, റീന തുടങ്ങിയവര്‍ പാടും. 21 ന് വൈകീട്ട് ആറിന് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന മെഗാ മാജിക്ക് ഷോ “മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സ്” ഉണ്ടാകും. മാജിക് ഷോക്കുളള പ്രവേശനം പാസ് മൂലമാണ്. ടിക്കറ്റുകള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ഡി ടി പി സി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും

Latest