National
സഞ്ജയ് ദത്തിന്റെ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: 1993ലെ മുംബൈ ബോംബ് സ്‌ഫോടന കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ശിക്ഷയില്‍ ഇളവ് ചെയ്യണമെന്ന അപേക്ഷ രാഷ്ട്രപതിക്ക് അയച്ചതിനാലാണ് സൈബുന്നീസ അന്‍വര്‍ കാസി (70), ഇസ്ഹാഖ് മുഹമ്മദ് ഹജ്വാനി (76), ശരീഫ് അബ്ദുല്‍ ഗഫൂര്‍ പാര്‍കര്‍ (88) എന്നിവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. അതേസമയം, ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി.ശിക്ഷ ഇളവ് ചെയ്യണമെന്ന അപേക്ഷ രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടെന്ന കാരണത്താല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. കീഴടങ്ങാന്‍ ആറ് മാസത്തെ സമയമാണ് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹരജി ഇന്നത്തേക്ക് മാറ്റിയത്. ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് ബി എസ് ചൗഹാനും അടങ്ങിയ ബഞ്ചായിരുന്നു, ടാഡ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ദത്ത് സമര്‍പ്പിച്ച ഹരജി പരിഗണിച്ചത്.