National
യുവാവിന്റെ കൊല: കശ്മീരില്‍ കര്‍ഫ്യൂ

ശ്രീനഗര്‍: സൈന്യത്തിന്റ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ വിവിധസ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ശ്രീനഗറിന്റെ സമീപപ്രദേശങ്ങളായ റൈനവാരി, നൊഹാട്ട. എസ് ആര്‍ ഗുഞ്ച്, സഫ കദല്‍, മൈസൂമ, ക്രാല്‍ഖൂദ്, സദീബല്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നിരവധി സ്ഥലങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ബാരാമുല്ലാ സ്വദേശികള്‍ കഴിഞ്ഞദിവസം നടത്തിയ പ്രതിക്ഷേധത്തിനു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ ആണ് 24 കാരനായ തഹീര്‍ ലത്തീഫ് കൊല്ലപ്പെട്ടത്.
സൈന്യം വീട് കൊള്ളയടിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധപ്രകടനം നടത്തിയത്.
---- facebook comment plugin here -----