രണ്ടായിരം രൂപ നോട്ടുകളുടെ വിതരണം നിർത്തിയെന്ന റിസർവ് ബാങ്കിന്റെ അറിയിപ്പ് വന്നതിന്റെ അങ്കലാപ്പിലായിരിക്കും എല്ലാവരും. മുമ്പ് 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റരാത്രി കൊണ്ട് അസാധുവാക്കിയതിന്റെ വേദനാജനകമായ ഓർമകൾ ആരുടെയും മനസ്സിൽ നിന്ന് മായാൻ സമയമായിട്ടില്ല. ഇപ്പോൾ രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചു എന്ന വാർത്തകൾ വന്നതോടെ ആ പഴയ പേടിയിൽ പരക്കം പായുകയാകും ഒരു പക്ഷേ നിങ്ങൾ? രണ്ടായിരം രൂപ നോട്ടുകൾ ആർ ബി ഐ അസാധുവാക്കിയോ? അതേ ഈ നോട്ടുകൾ ഇനിയും ഉപയോഗിക്കാൻ സാധിക്കുമോ… പരിശോധിക്കുകയാണ് സിറാജ് ലൈവ് എക്സ്പ്ലൈനർ.
വീഡിയോ കാണാം







