Connect with us

Uae

ദുബൈയിൽ കഴിഞ്ഞ വർഷം 1,59,000 ശസ്ത്രക്രിയകൾ

ഡോക്‌ടർമാർ, നഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ, ദന്തഡോക്ടർമാർ, ടെക്‌നീഷ്യൻമാർ എന്നിവരുൾപ്പെടെ 50,000-ത്തിലധികം ഹെൽത്ത്‌കെയർ പ്രൊഫഷണലുകളാണ് എമിറേറ്റിലുള്ളത്.

Published

|

Last Updated

ദുബൈ | ദുബൈയുടെ ആരോഗ്യ മേഖലയുടെ പ്രകടനവും സ്ഥിതിവിവര കണക്കും പ്രസിദ്ധപ്പെടുത്തി ദുബൈ ഹെൽത്ത് അതോറിറ്റി. 52 ആശുപത്രികളും 50,000-ലധികം ഹെൽത്ത് കെയർ പ്രൊഫഷണലുകളും 6400 കിടക്കകളും ആരോഗ്യ മേഖലയുടെ ശേഷിയിൽ ഉൾപ്പെടുന്നു.

ഡോക്‌ടർമാർ, നഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ, ദന്തഡോക്ടർമാർ, ടെക്‌നീഷ്യൻമാർ എന്നിവരുൾപ്പെടെ 50,000-ത്തിലധികം ഹെൽത്ത്‌കെയർ പ്രൊഫഷണലുകളാണ് എമിറേറ്റിലുള്ളത്. റിപ്പോർട്ട് പ്രകാരം 2021-ൽ 159,000 ശസ്ത്രക്രിയകൾ നടത്തി.

എമിറേറ്റിലെ ആരോഗ്യമേഖലയുടെ വലിപ്പവും വളർച്ചയും ഭാവിയിലെ ആവശ്യങ്ങളിലേക്ക് ചുവടുവെക്കാനുള്ള കഴിവുമാണ് റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നതെന്ന് ഡി എച്ച് എ റിസർച്ച്, സ്റ്റഡീസ്ആൻഡ് ഡാറ്റാ അനാലിസിസ് വിഭാഗം ഡയറക്ടർ ഖാലിദ് അൽ ജലാഫ് പറഞ്ഞു.

വിദഗ്ധരുടെ സംഘം ആഴത്തിലുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും ഡാറ്റയെ അടിസ്ഥാനമാക്കിഭാവി തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള മികച്ച ഉപകരണമായി ആരോഗ്യ വിദഗ്ധർ, ആസൂത്രകർ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

Latest