Connect with us

Kerala

ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി; പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടില്ല

Published

|

Last Updated

കൊച്ചി | പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കി. കാലാവധി നീട്ടുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തുനില്‍ക്കുന്നതായി കോടതി നിരീക്ഷിച്ചു. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. കഴിഞ്ഞ ദിവസം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്തംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എല്‍ എസ് ജി പട്ടികയിലുള്ള റാങ്ക് ഹോള്‍ഡറുടെ ഹരജിയിലായിരുന്നു നടപടി. ഇതിനെതിരെ പി എസ് സി നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രമായി നീട്ടാനാകില്ലെന്നും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പി എസ് സി കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പി എസ് സി ഇന്ന് കോടതിയെ അറിയിച്ചു. റാങ്ക് ലിസ്റ്റ് നീട്ടുന്ന കാര്യത്തില്‍ ട്രൈബ്യൂണലിന് ഇടപെടാനാകില്ലെന്നും ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നും പി എസ് സി ഹൈക്കോടതിയില്‍ വാദിച്ചു.

Latest